ക്വിറ്റോ: ഇക്വാഡോറില്‍ ചെറു വിമാനം തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. ഇക്വാഡോറിലെ ആമസോണ്‍ മേഖലയിലാണ് സംഭവം. സെസ്ന 182 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.
പൈലറ്റും മൂന്നു യാത്രക്കാരും മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അന്വേഷണം ആരംഭിച്ചു.
മൊറെന സാന്റിയാഗോ, സമോറ ചിന്ചിപിയുടേയും തെക്കു കിഴക്കന്‍ അതിര്‍ത്തിക്കടുത്താണ് വിമാനം തകര്‍ന്നു വീണത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്.