കൊച്ചി: സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായനി (61)ആണ് കൊല്ലപ്പെട്ടത്. കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനായ അനീഷ് കുമാര്‍ (34)പോലീസില്‍ കീഴടങ്ങി.
സ്വത്ത് വിഷയവുമായി ബന്ധപ്പെട്ട് വീട്ടില്‍ എന്നും വഴക്കുണ്ടാവുമെന്നും, കാര്‍ത്ത്യായനി മകളുടെ പേരില്‍ സ്വത്തെല്ലാം എഴുതിവെച്ചന്ന കാരണത്തിനാണ് വെട്ടികൊലപ്പെടുത്തിയതെന്നും ഇയാള്‍ക്ക് ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു.