തൃശ്ശൂര്‍: കൂരിക്കുഴി കമ്പനിക്കടവില്‍ സംശയകരമായ രീതിയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടതിനെതുടര്‍ന്ന് പോലീസും ഫീഷറീസ് വകുപ്പും തിരച്ചില്‍ നടത്തി. കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. എന്നാല്‍ തെരച്ചിലില്‍ ബോട്ടുകളൊന്നും കണ്ടെത്താനായില്ല.
ശനിഴായ്ച വൈകീട്ടോടെയാണ് ബീച്ചില്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടാണ് ബോട്ടുകള്‍ കണ്ടതെന്ന് മത്സ്യതൊഴിലാളികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താനായില്ല.
തെരച്ചില്‍ നടത്തുന്നത് കണ്ട് അജ്ഞാത ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീങ്ങിയെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഭീകരവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് തീരപ്രദേശം.