പത്തനംതിട്ട: ശബരിമലയിലെ ഇടത്താവളമായ നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനായുള്ള രൂപരേഖ തയ്യാറായി. ഈ മാസം 31 ന് രൂപരേഖ ഹൈപവര്‍ കമ്മറ്റിയ്ക്ക് സമര്‍പ്പിക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.
രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടംവിവിധ വകുപ്പുകളുമായി ചര്‍ച്ചനടത്തി. വിരിവെയ്ക്കാനുള്ള സൗകര്യം, ശൗചാലയങ്ങള്‍, കുടിവെളളം, വാഹനപാര്‍ക്കിംഗ് എന്നിങ്ങനെ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സൗകര്യങ്ങള്‍ ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
നിലവിലെ ഭൂമിയില്‍ വികസനപ്രവര്ത്തനങ്ങല് നടത്തുന്നതില്‍ പ്രശ്നമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ മഹാ പ്രളയത്തില്‍ പമ്പയിലെ വിരിവെയ്ക്കാനുള്ള നടപ്പന്തലുകളും ശൗചാലയങ്ങളും ഒഴുകി പോയിരുന്നു.