Bahrain

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹറൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബഹറിൻ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം സുപ്രധാന കരാറുകളിലും ഒപ്പു വെച്ചു.

നാല് ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികൾക്കായുള്ള ബഹറിനിൽ ആദ്യമായി സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി നരേന്ദ്ര മോദിക്ക് സ്വന്തം. യു എ ഇ സന്ദർശനത്തിന് ശേഷം ശനിയാഴ്ച വൈകിട്ട് ബഹറൈനിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ബഹറിൻ ഭരണാധികാരികളുമായി പ്രാദേശിക, രാജ്യാന്തര വിഷയങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയ പ്രധാനമന്ത്രി നാല് സുപ്രധാന കരാറുകളിലും ഒപ്പു വെച്ചു. ബഹറിൻ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. പതിനായിരത്തിലേറെ ഭാരതീയരാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി സ്റ്റേഡിയത്തിൽ എത്തിയത്. ബഹറിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരുക്കിയ അത്താഴവിരുന്നിലും നരേന്ദ്ര മോദി പങ്കെടുത്തു. താതായ് ഭാട്ടിയ സമൂഹത്തിന്റെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വാർഷികത്തിന്റെയും, പുനരുദ്ധാന പ്രവർത്തനങ്ങളുടെയും ഉത്ഘാടനം   പ്രധാനമന്ത്രി നിർവഹിക്കും. ഇന്ത്യക്കാരുടെ സ്വകാര്യ, പങ്കാളിത്ത ഉടമസ്ഥതയിലുള്ള മൂവായിരത്തിലേറെ വ്യവസായ സംരംഭങ്ങൾ ബഹറിനിൽ ഉണ്ട് എന്നാണ് കണക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ സന്ദർശനം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

6 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close