തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള ട്രഷറി സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് സര്‍ക്കാര്‍ എടിഎം കാര്‍ഡ് വിതരണം ചെയ്യും. ഇതു സംബന്ധിച്ചുള്ള ധനവകുപ്പ് ഉത്തരവിറക്കി.
ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് എടിഎം കാര്‍ഡ് നല്‍കുക. കേരളത്തില്‍ 11 ലക്ഷം പേര്‍ക്കാണ് നിലവില്‍ ട്രഷറി സേവിംങ്സ് അക്കൗണ്ട് ഉള്ളത്. രണ്ട് മാസത്തിനുള്ളില്‍ എടിഎം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ട്രഷറിയില്‍ നേരിട്ടെത്തിയാലെ പണം കൈപ്പറ്റാന്‍ സാധിക്കൂ എന്ന പ്രശനം ഇതോടെ അവസാനിക്കും.
ഫെഡറല്‍ ബാങ്ക്, ടിഎസ്ബി എന്നീ പേരുകള്‍ രേഖപ്പെടുക്കിയ കാര്‍ഡാണ് വിതരണം ചെയ്യുക .ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കാന്‍ സാധിക്കും. എടിഎം കാര്‍ഡിലെ എല്ലാ സൗകര്യങ്ങളും ഇതിലും ലഭ്യമാകും.