എറണാകുളം; അങ്കമാലി രൂപതയിലെ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്ന വിശ്വാസി വിഭാഗം ഇന്ന് സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് പ്രാര്‍ത്ഥനാ റാലി നടത്തും.
ഉച്ചയ്ക്ക് മൂന്നിനാണ് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി. തങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങള്‍ സിനഡ് അംഗീകരിക്കുംവരെ സമര പരിപാടികള്‍ തുടരുമെന്നാണ് അല്മായ മുന്നേറ്റം അറിയിച്ചിട്ടുള്ളത്.
എന്നാല്‍ സിനഡിനെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്ന് വ്യക്തമാക്കി ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വിശ്വാസികളും രംഗത്തുണ്ട്.
അതിരൂപതയുടെ ഭരണ ചുമതല പാലക്കാട് ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ ഏല്പ്പിക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളാണ് അല്മായ മുന്നേറ്റമെന്ന കൂട്ടായ്മയും ഇവരെ പിന്തുണയ്ക്കുന്ന വൈദികരും ഉന്നയിച്ചിട്ടുള്ളത്. സഭാഭൂമിയിടപാട് കേസുകളില്‍ ഒന്നില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവും ഇവര്‍ ആയുധമാക്കും.