തിരുവനന്തപുരം ;ശ്രീകാര്യത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശാരീരിക പീഡനം ശരിവെച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്.
പ്രതിയായ അധ്യാപകന് സന്തോഷ് കുമാര്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഉന്നതബന്ധം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഒരു മാസം മുന്‍പാണ് ശ്രീകാര്യം ഗവണമെന്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ സന്തോഷ് കുമാര്‍ പീഡിപ്പിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി സ്ഥിരീരിക്കുന്നതിനായാണ് പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്. വിശദമായ പരിശോധനയിലും കൗണ്‍സിലിംങ്ങിലും അന്വേഷണ സംഘം ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന ശ്രീകാര്യം പോലീസിന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഓട്ടിസം സെന്ററിലെ തെറാപിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നതായി വ്യക്തമായിരുന്നു.
എന്നാല്‍ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയായ സന്തോഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഉന്നതബന്ധം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. അതോടൊപ്പം
സ്കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതായും കുട്ടിയുടെ അമ്മ പറഞ്ഞു.