India

പ്ലാസ്റ്റിക്  നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും മുഖ്യലക്ഷ്യം;പോഷകാഹാര ലഭ്യതയും ശാരീരീകക്ഷമതയും ഉറപ്പാക്കുക: നരേന്ദ്രമോദി

ശ്രീകൃഷ്ണസന്ദേശവും ഗാന്ധിജിയുടെ സേവനമാതൃകയും പിന്തുടരാന്‍ ഭാരതീയര്‍ മറക്കരുത്

ന്യൂഡല്‍ഹി: ‘സ്വച്ഛഭാരത സന്ദേശത്തിനൊപ്പം ഇത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനമാണ് നമ്മുടെ കര്‍ത്തവ്യം. മഹിളകള്‍ക്കും നവജാതശിശുക്കള്‍ക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കണം .പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പറഞ്ഞു.

രാജ്യം മുഴുവന്‍ ആഘോഷിച്ച ശ്രീകൃഷ്ണ ജന്മാഷ്ടമി നല്‍കുന്നത് ഏതു പ്രതിസന്ധിയേയും നേരിടാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും മഹാത്മാ ഗാന്ധിയുടെ ജീവിത സന്ദേശവും സേവനത്തിന്റേതാണെന്നും മനസ്സിലാക്കി ജീവിതത്തെ മാതൃയാക്കണമെന്നും .കൂടാതെ സമൂഹത്തിന്റെ ശാരീരിക ക്ഷമത നിലനിര്‍ത്താനായി ഫിറ്റ് ഇന്ത്യാ ദിനമായി ആഗസ്റ്റ് 29 ആചരിക്കണം ഒപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുടുംബ സമേതം ഭാരതപര്യടനം ശീലമാക്കണം ‘ പ്രധാനമന്ത്രി പ്രസംഗത്തിലൂടെ വ്യക്തമാക്കി.

ദേശീയ കായികദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യം ആസൂത്രണം ചെയ്യുന്നത്. പൊതുജനങ്ങളില് ശാരീരിക ക്ഷമത വര് ധിപ്പിക്കാനുള്ള വിവിധ മേഖലകള് രൂപപ്പെടുത്തുമെന്നും പ്രധാനമന്ത്രി. പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിലുമൂന്നിയുള്ള വിനോദ സഞ്ചാരത്തിന് കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സന്ദേശം അവസാനിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം ഇതിനൊപ്പം വായിക്കുക.

ഭാരതത്തില്‍ മഴയുടെ ആനന്ദം നുകരുമ്പോള്‍ മറ്റ് പലയിടത്തും ഉല്‍സവങ്ങളും മേളകളും നടക്കുകയാണ്.കാലാവസ്ഥാമാറ്റങ്ങള്‍ക്കിടയിലും നമ്മുടെ പുര്‍വ്വികര്‍ ഋതുചക്രവും സാമ്പത്തികചക്രവും ജനജീവിതവും കൃത്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയിരുന്നു.അതുകൊണ്ട് പെട്ടന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മളെ തകര്‍ത്തുകളഞ്ഞിരുന്നില്ല.

ഇന്നലെ നമ്മള്‍ ശ്രീകൃഷ്ണ ജയന്തി രാജ്യംമുഴുവന്‍ ആഘോഷിച്ചു.ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത്തരം ആഘോഷങ്ങള്‍ നമുക്ക് മുന്നില്‍ പുതുമകളോടെ പ്രത്യക്ഷപ്പെടുന്നു.പ്രേരണ,ഊര്‍ജ്ജം കിട്ടുന്നു.ശ്രീകൃഷ്ണന്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സമൂഹത്തിന് നല്‍കുന്ന പ്രേരണ വലുതാണ്. എല്ലാ ശക്തിയുമുണ്ടായിട്ടും ഗോപാലകനായും,കുട്ടികളുടെ കൂട്ടുകാരനായും നടന്നു. ചിലപ്പോള്‍ രാസലീലകളാടി മറ്റ്ചിലപ്പോള്‍ മുരളീഗാനവുമായി നടന്നു. സൗഹൃദമെന്നതിന് കൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തോളം ആഴം വേറെ എവിടെക്കാണാനാകും.യുദ്ധഭൂമിയില്‍ വലിയ കാര്യങ്ങള്‍ക്കപ്പുറം നിസ്സാരമെന്ന് തോന്നുന്ന കുതിരവണ്ടിക്കാരനായി. കല്ലുകളും മണ്ണും ചുവന്ന് പടയാളികള്‍ക്കൊപ്പം കൂടിയ സാധാരണക്കാരനായി കൃഷ്ണന്‍ മാറി.

ഞാന്‍ രണ്ടു മോഹനന്‍മാരുടെ ഉദാഹരണം നല്‍കാനാഗ്രഹിക്കുന്നു. ഒരാള്‍ സുദര്‍ശനധാരിയായ മോഹനും മറ്റേയാള്‍ ചര്‍ക്ക കയ്യിലെടുത്ത മോഹനും. ഒരാള്‍ മുരളി ഊതി യമുനാതടം വിട്ട് ഗുജറാത്തിലെ സമുദ്രതടത്തില്‍ ദ്വാരകപുരിയിലെത്തി. മറ്റൊരു മോഹന്‍ സമുദ്രതീരത്ത് ജനിച്ചിട്ടും ഡല്‍ഹിയില്‍ യമുനാതീരത്ത് വന്ന് തന്റെ ജീവിതദൗത്യം നിറവേറ്റി.സുദര്‍ശനധാരി മോഹന്‍ യുദ്ധത്തിനിടയിലും സമാധാനവും സന്തോഷവും ധര്‍മവും കാത്തുസൂക്ഷിച്ചപ്പോള്‍ ചര്‍ക്ക കയ്യിലെടുത്ത മോഹന്‍ അഹിംസ എന്ന പുതിയ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്രസമരത്തില്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും മാര്‍ഗ്ഗത്തിനൊപ്പം വ്യക്തിയുടെ സ്വഭാവമഹിമയേയും ഉയര്‍ത്തിപ്പിടിച്ചു.

മഹാത്മാ ഗാന്ധിയുടെ സേവാമനോഭാവമാണ് ഭാരതത്തിന്റെ മുഖമുദ്ര. ദക്ഷിണാഫ്രിക്കയിലെ സാധാരണക്കാരനൊപ്പമായിരുന്നു, ചമ്പാരണിലെ ജനതയുടെ കഷ്ടപ്പാടിനെ കണ്ടറിഞ്ഞ് സേവിച്ചു. സേവനം ആനന്ദത്തോടെ ചെയ്യേണ്ടതാണെന്ന് ഗാന്ധിജി പഠിപ്പിച്ചു.ഗാന്ധിജി സേവയ്‌ക്കോപ്പം സമൂഹ്യസംഘാടനവും പഠിപ്പിച്ചു.നമുക്കെല്ലാവര്‍ക്കും പ്രായഭേദമില്ലാതെ മൂല്യവര്‍ധിത നയങ്ങള്‍ നടപ്പാക്കണം. ഫുട്‌ബോള്‍ ടീമാകട്ടെ,വനിത ക്ലബ്ബുകളാകട്ടെ ദരിദ്രരായവരെ സേവിക്കണം. നമ്മളെല്ലാവരും ഗാന്ധിയുമായി ബന്ങപ്പെട്ട സ്ഥളങ്ങള്‍ കാണണം,ഫൊട്ടോ എടുത്ത് നമുക്ക് മനസ്സില്‍ തട്ടിയ വാചകങ്ങള്‍ക്കൊപ്പം മറ്റുള്ളവരുമായി പങ്കിടുക.വിയന്ന ബിനാലെ പ്രത്യേകത നിറഞ്ഞ ഒരു കലാപരമായ കൂട്ടായ്മയാണ്.അതിലെ ഇന്ത്യാ പവലിയന്‍ ഗാന്ധി സ്മൃതിയുണര്‍ത്തുന്ന പവലിയനാണ് ഒരുക്കിയത്.

സ്വച്ഛതയില്‍ ഇത്തവണ പ്ലാസ്റ്റിക ് നിര്‍മാര്‍ജ്ജനമാണ് വിഷയം. ഒറ്റ തവണ ഉപയോഗിക്കേണ്ടി വരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപേക്ഷിക്കണം. ഗാന്ധി ജയന്തി ദിനത്തില്‍ മുഴുവന്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റുള്ളവരും ചേര്‍ന്ന് പ്ലാസ്റ്റിക് വിമുക്തഭാരതത്തിനായി പ്രയത്‌നിക്കണം. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനായി ഞാന്‍ വലിയ വ്യവസായ സംരംഭകരോടും സഹായമഭ്യര്‍ത്ഥിക്കുന്നു. പ്ലാസ്റ്റിക്കിനെ രൂപപരിവര്‍ത്തനത്തിലൂടെ പുനരുപയോഗിക്കാനോ, പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനമുണ്ടാക്കാനോ എന്താണോ സാധിക്കുക അവയെല്ലാം ചെയ്യണം.

ഞാന്‍ സംസ്‌കൃത സുഭാഷിത ശ്ലോകത്തിന്റെ മഹത്തായ അര്‍ത്ഥം പറയാം, ഭൂമിയില്‍ മൂന്ന് വിശേഷ രത്‌നങ്ങളാണുളള്ത്- ജലം,അന്നം,സുഭാഷിതം.ഇവ എടുക്കാതെ മൂഢന്മാര്‍ പാറക്കല്ലുകളെ രത്‌നങ്ങളായിക്കരുതി ജീവിതം തുലയ്ക്കുന്നു.

ഇവിടെ ഭക്ഷണം നമുക്ക് വിശേഷപ്പെട്ട വസ്തുവാണ്. നാം അതിനെ ശാത്രീയമായി തന്നെ പരിഗണിക്കുന്നു. അതിനാല്‍ സമ്പൂര്‍ണ്ണ പോഷകയുക്ത ആഹാരമെന്നത് ഏറ്റവും പ്രാധാന്യമുള്ളതായി കണക്കാക്കണം. ഗര്‍ഭവതി വനിതകളുടേയും നവജാത ശിശുസംരക്ഷണത്തിനും പോഷകാഹാരം ഏറ്റവും പ്രാധാന്യമുള്ളതാകുന്നു. ഈ പരിശ്രമം നമ്മുടെ ഭാവിതലമുറയ്ക്കുവേണ്ടിയാണ്. പോഷകാഹാര ലഭ്യത എന്നത് ഒരു വലിയ ജനകീയ വിപ്ലവമാക്കാന്‍ പോവുകയാണ്.

പലയിടത്തും ജനങ്ങള്‍ ഇതിനായി പുതിയപരീക്ഷണങ്ങള്‍ നടത്തുന്നു. നാസിക്കില്‍ ഒരു പിടി അരി’ എന്ന പദ്ധതിയുമായി നിരവധി സത്രീകള്‍ രംഗത്തുണ്ട്.ആംഗന്‍ വാടി ജീവനക്കാര്‍ രംഗത്ത് സജീവമാണ്.ഗര്‍ഭവതി മഹിളകളെ സംരക്ഷിക്കുന്നു. അന്നപ്രാശ സംസ്‌ക്കാരച്ചടങ്ങിലും മറ്റ് ചടങ്ങിലും കുഞ്ഞുങ്ങളെ പോഷകാഹാരയുക്തരാക്കുന്നു. വരുന്ന സെപ്തംബര്‍ മാസം പോഷകാഹാര മാസമായി ആചരിക്കുകയാണ്, നമ്മളോരോരുത്തരും സ്വന്തംസ്ഥലത്ത് ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു.

വനസംരക്ഷണം,വന്യജീവി പരിപാലനം എന്നിവയെ ലക്ഷ്യമാക്കി ഞാന്‍ നടത്തിയ യാത്രയെ അഭിനന്ദിച്ച ഏവര്‍ക്കും നന്ദി, ഇതിലൂടെ മാന്‍ വഴ്‌സസ് വൈല്‍ഡ് പരിപാടിയിലൂടെ ലോകം മുഴുവനുള്ള യുവാക്കളുമായി എനിക്ക് അത്ഭുതകരമായ വ്യക്തിബന്ധമാണുണ്ടാക്കാന്‍ സാധിച്ചത്. മറ്റൊന്ന് ലോകം മുഴുവനുള്ള യുവാക്കള്‍ എത്ര ചെറിയ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നും മനസ്സിലായി. ഈയിടെ നടത്തിയ ഭൂട്ടാന്‍ യാത്രയിലും ആരുമായും പത്ത് മിനിറ്റ് സംസാരിക്കുമ്പൊള്‍ എല്ലാവര്‍ക്കും യോഗയുടെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്.ലോകത്തിലെ ഒരുവിധം എല്ലാ പ്രമുഖ നേതാക്കളും യോഗയുമായി ബന്ധപ്പെട്ട് എന്നോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുള്ളതും ഏറെ അത്ഭുതപ്പെടുത്തുന്നു.

ഈയിടെയായി സംഭാഷണം മുഴുവന്‍ എന്റെ വനയാത്രയെപ്പറ്റിയും വന്യജീവി, പരിസ്ഥിതി വിഷയങ്ങളാണ്.ഏവര്‍ക്കും പരിസ്ഥിതിയെപ്പറ്റിയുള്ള ആശങ്കകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.ഡിസ്‌ക്കവറി ലോകത്തിലെ 185 രാജ്യങ്ങളില്‍ അവരുടെ ഭാഷയില്‍ ആ പരിപാടി സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതും പ്രേരണയാണ്.ഞങ്ങളുടെ വനയാത്രയുടെ ഹരം എല്ലാവരും ആസ്വദിച്ചു. ബെയര്‍ ഗ്രില്ലസുമായി ഞാന്‍ സംവദിച്ചത് അപ്പപ്പോള്‍ തന്നെ പരിഭാഷപ്പെടുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു.ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനം ലോകം മുഴുവനറിഞ്ഞു. നിങ്ങള്‍ തീര്‍ച്ചയായും ഭാരതത്തിന്‍െ വടക്ക് കിഴക്കന്‍ മലകളിലും വനങ്ങളിലും പോകണം. പ്രകൃതിഭംഗികണ്ട് അന്തംവിട്ടുനില്‍ക്കും.ഞാന്‍ ഉറപ്പു നല്‍കുന്നു. മാത്രമല്ല കുടുംബസഹിതം ഭാരതത്തിലെ കുറഞ്ഞത് 15 സ്ഥലത്തെങ്കിലും അടുത്ത മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കുടുംബ സഹിതം പോകണം.

ഭാരതത്തില്‍ പരിസ്ഥിതി കാര്യത്തില്‍ ബോധവാന്മാരായി വരുന്നുണ്ട് .കടുവാ സെന്‍സസില്‍ നമ്മള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 2967 കടുവകളുണ്ട്. നമ്മുടെ പുരാണത്തില്‍ കടുവ വനത്തേയും വനം കടുവയേയും സംരക്ഷിക്കുന്നതായി പറയുന്നു. വനമില്ലെങ്കില്‍ കടുവ ജനവാസ മേഖലയിലെത്തും, കടുവ വനത്തിലില്ലെങ്കില്‍ ആര്‍ത്തിമൂത്ത മനുഷ്യന്‍ വനം വെട്ടി നശിപ്പിക്കും. എത്ര സുചിന്തിതമായിട്ടാണ് നമ്മുടെ പൂര്‍വ്വികര്‍ ഇതിനെ ബന്ധിപ്പിച്ചത്.

1893 സെപ്തംപര്‍ 11 വിവേകാനന്ദന്റെ ശബ്ദം ലോകത്തിലെത്തി. ഭാരതമെന്തെന്ന് ലോകമറിഞ്ഞു. നമുക്ക് സ്വാമി വിവേകാന്ദന്‍ വിഭാവനം ചെയ്ത ഭാരതത്തെ സൃഷ്ടിക്കാം. ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുകയാണ്. അന്ന് മുതല്‍ നാം ഫിറ്റ് ഇന്ത്യാ മൂവ്‌മെന്‌റ് നടത്തുകയാണ്.ഓരോരുത്തരും സ്വയം ശാരീരിക ക്ഷമത കൈവരിച്ച് നാടിനെ ശക്തമാക്കണം. പ്രായഭേദമന്യേ എല്ലാവരും വ്യായാമം ചെയ്യണം,ഇഷ്ടമുള്ള കളികളിലേര്‍പ്പെടണം. കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ആഗസ്റ്റ് 29ന് പറയാം, നിങ്ങളെ ആരെയും വിടാനുദ്ദേശിച്ചിട്ടില്ല, എല്ലാവരും മികച്ച ആരോഗ്യമുള്ളവരാകേണ്ടത് നാടിന്റെ കൂടി ആവശ്യമാണ്.

ആഗസ്റ്റ് 29ന് ഫിറ്റ് ഇന്ത്യക്കായി, സെപ്തംബര്‍ മാസത്തിലെ പോഷകാഹാര യജ്ഞത്തിനായി, സെപ്തംബര്‍ 11 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള സ്വച്ഛതാ യജ്ഞത്തിനായി പ്രത്യേകിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനുമായി നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം.

255 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close