Kerala

തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ചെന്നിത്തലയോട് തരൂര്‍; മോദിയെപ്പറ്റിയുള്ള നിലപാടില്‍ മാറ്റമില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് എന്ത് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും മോദിയുടെ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ചെന്നിത്തലയ്ക്ക് എതിരെ ശശി തരൂര്‍ രംഗത്തുവന്നതോടെ വാക്ക്‌പോര് മുറുകി. തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന മറുപടിയാണ് ചെന്നിത്തലയ്ക്ക് ശശി തരൂര്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും അഭിഷേക് മനു സിങ്‌വിയും പറഞ്ഞത് തെറ്റല്ലെന്നും മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ പിന്തുണച്ചു കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശാണ് ആദ്യം പിന്തുണച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദിയെ പഴിയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നും , ഈ ഭരണത്തെ പൂര്‍ണ്ണമായും മോശമെന്ന് പറയാനാകില്ലെന്നും അഭിപ്രായപ്പെട്ടു . സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത് കഴിഞ്ഞ ഭരണത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ മോദിയെ പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വി എത്തിയിരുന്നു. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്നും , വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നും അഭിഷേക് സിംഗ് വി ട്വിറ്ററില്‍ കുറിച്ചിരുന്നു.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close