തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച ചേരും. കേരള കോണ്‍ഗ്രസ്-എം നേതാക്കളായ പി.ജെ ജോസഫും , ജോസ് കെ മാണിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.
ഐക്യമുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. സെപ്തംബര്‍ അവസാനം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്തംബര്‍ 23നാണ് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ സെപ്തംബര്‍ 27നും. കേരളത്തില്‍ ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ബുധനാഴ്ച മുതല്‍ സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം സെപ്തംബര്‍ ഏഴ് വരെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.