ആലപ്പുഴ : പറവൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കടല്ക്കരയില് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പറവൂര്‍ തെക്കേ പാലയ്ക്കല്‍ ജോണ്‍ പോള്‍ (32) ആണ് പോലീസ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസമാണ് പറവൂര്‍ രണ്ടു തൈ വെളിയില്‍ മനുവിന്റെ മൃതദേഹം കടല്ക്കരയില് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലില്‍ കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രതികള്‍ ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടലില്‍ പോലീസും, കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് പ്രതികളിലൊരാള്‍ മൃതദേഹം കുഴിച്ചിട്ടതായി പോലീസിനോട് വെളിപ്പെടുത്തിയത്.
ബാറില്‍ നടന്ന അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടിപിടിക്ക് ശേഷം ആഗസ്റ്റ് 10 മുതലാണ് മനുവിനെ കാണാതായത്. മനുവിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന് മനോഹരന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുവിന്റെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. സംഭവത്തില്‍ പത്രോസ്, സൈമണ്‍, ഓമനക്കുട്ടന്, സെബാസ്റ്റ്യന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും പോലീസ് പറഞ്ഞു.