കുവൈറ്റ് സിറ്റി: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് നടത്തിയ ഓപറേഷന് ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അവസ്ഥയിലായ തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശി സുരേഷിനെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായനിധി സുരേഷിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കൈമാറി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു. സമാഹരിച്ച തുകയായ 1026000 രൂപ മുന്‍ കേരള നിയമസഭ സ്പീക്കറും മുന്‍മന്ത്രിയുമായ കെ രാധാകൃഷ്ണന് സുരേഷിനു കൈമാറി. ചേലക്കര പഞ്ചായത്ത് വാര്‍ഡ് അംഗം പി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് പ്രവര്‍ത്തകരായ മുനീര്‍ബാബു, രതീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം എംപി മുസ്ഫര്‍ സ്വാഗതവും കുവൈറ്റ് കല ട്രസ്റ്റ് അംഗം സജിത്ത് കടലുണ്ടി നന്ദിയും രേഖപ്പെടുത്തി.