കുവൈറ്റ് സിറ്റി – കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഒണാഘോഷത്തോടനുബന്ധിച്ചു *ഈദ് നിലാവിൽ പൊന്നോണം*-2019 ഫ്ലയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടു. ചീഫ് പാറ്റേൺ ആന്റോ ജോസഫ് ന്റെ അധ്യക്ഷതയിൽ ഫാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ യൂണിമണി എക്സ്ചേഞ്ച് കുവൈറ്റ് മാർക്കറ്റ് ഹെഡ് രഞ്ജിത് പിള്ളയും പ്രൈം കാർഗോ പ്രതിനിധി ജിതേഷ് മുഴപ്പിലങ്ങാട് എന്നിവർ ഫ്ലയർ പ്രകാശനവും, നിഖില ഹാജീഷ് റാഫിൾ പ്രകാശനവും നടത്തി, സിനി ജോബിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്കുമാർ ,ഷാനു തലശ്ശേരി ,ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫഹാഹീൽ ഏരിയസെക്രട്ടറി മനോജ് നന്ദി പ്രകാശിപ്പിച്ചു . 2019 ഒക്ടോബർ 25ന് രാവിലെ 9 മണി മുതൽ അബ്ബാസിയ ഹൈഡൈൻ
ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്. വിവിധയിനം കലാപരിപാടികളും സംഗീത വിരുന്നും അതോടൊപ്പം
വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.