Kuwait

പ്രളയബാധിതർക്ക് ഓണക്കിറ്റുമായി സാരഥി കുവൈറ്റ്

കുവൈറ്റ് സിറ്റി – കണ്ണൂരിലെ പാപ്പിനിശ്ശേരി തുരുത്തി മേഖലയിലെ പ്രളയബാധിതരായ നൂറോളം കുടുംബങ്ങൾക്ക്  ഓണക്കിറ്റ്കൾ വിതരണം ചെയ്യാൻ  സാരഥി വൈസ് പ്രസിഡന്‍റ്  വിനോദ് കുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അഹമ്മദി യൂണിറ്റ് സമാഹരിച്ച തുക സാരഥി ട്രഷറർ ബിജു.സി.വിക്ക് കൈമാറി. ജനറൽ സെക്രട്ടറി കെ.ആർ.അജി പ്രളയാനന്തരം സാരഥി നടത്തിയ വിവിധ പ്രവർത്തനങ്ങളെ പറ്റി യോഗത്തിൽ വിശദീകരിച്ചു.
പ്രസ്തുത യോഗത്തിൽ സാരഥിയുടെ വിവിധ യൂണിറ്റ് പ്രതിനിധികൾക്കൊപ്പം സാരഥി ട്രസ്റ്റ് ചെയർമാൻ കെ.സുരേഷ്, വൈസ് ചെയർമാൻ സജീവ് നാരായണൻ, വനിതാ വേദി ചെയർപേഴ്സൺ ബിന്ദു സജീവ്, സാരഥി സെക്രട്ടറി ദീപു, ജോ:സെക്രട്ടറി ബിജു എം.പി., ഗുരുകുലം ചീഫ് മനു മോഹൻ എന്നിവർ സംബന്ധിച്ചു.

46 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close