കുവൈറ്റ് സിറ്റി : ഫോക്കസ് കുവൈറ്റ് എൻജിനിയറിംഗ് ഡിസൈനിങ് രംഗത്തെ പുതിയ “സോഫ്റ്റ് വെയറാ”യാ ബിം റിവിറ്റിൽ സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജ് സെമിനാർ ഉത്ഘാടനം ചെയ്തു. ഫോക്കസ് ട്രെയിനിങ് കോർഡിനേറ്റർ രതീഷ് കുമാർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രാജീവ് സീ. ആർ. തമ്പി ലൂക്കോസ് എന്നിവർ സംസാരിച്ചു. ട്രഷറർ ജോസഫ് എം.ടി. നന്ദി പറഞ്ഞു. രതീഷ് കുമാർ, ഡിസിൽവ ജോൺ, സൗജേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പ്രശോബ് ഫിലിപ്പ്, ഷാജു എം. ജോസ് എന്നിവർ നേതൃത്വം നൽകി.