കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്, അര്ജുന് സിംഗ് എന്നീ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. പലതവണ ഇവര്‍ക്ക് നേരെ വധശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തൃണമൂല്‍ കോണ്ഗ്ര്സ് നേതാവ് മമതയും മറ്റ് നേതാക്കളുമാണ് ഇതിന് പിന്നില്‍. എന്നാല്‍ എല്ലാ തവണയും അവര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയ് 2017 ലും അര്ജുന് സിംഗ് 2019 മാര്‍ച്ചിലുമാണ് ബിജെപിയില്‍ ചേര്‍ന്നത്. അതിന് ശേഷം മുകുള്‍ റോയിക്കെതിര കൊലക്കുറ്റം ഉള്‍പ്പടെ 32 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വരെ 50 കേസുകളാണ് അര്ജുന് സിംഗിനെതിരെ എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെതിരെ മാത്രമല്ല തനിക്കെതിരെയും പോലീസ് നിരവധി കള്ളക്കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.