ഭാരതീയ പ്രവാസി മഞ്ച് ഒമാൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷികദിനവും അന്തരിച്ച മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുൺ ജെയ്റ്റിലി എന്നിവരുടെ അനുസ്മരണ യോഗവും സംഘടിപ്പിച്ചു.ചടങ്ങിൽ ഭാരതീയ പ്രവാസി മഞ്ച് പ്രഭാരി വെങ്കിട് ശർമ്മ മുഖ്യപ്രഭാഷണം നടത്തി. ബി പി എം മഹിളാവിഭാഗം കൺവീനർ ഡോ. സമീക്ഷ, ബി പി എം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ, രാജേഷ് ചമ്പക്കുളം, വിനോദ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കക്ഷി രാഷ്ട്രീയഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ടവർ പങ്കെടുത്തു.