ഒക്ടോബർ 15 മുതലാണ് അബുദാബിയിൽ ടോൾ സംവിധാനം നിലവിൽ വരുന്നത്.ഇതിന് മുന്നോടിയായി അബുദാബി എമിറേറ്റിലെ കാറുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.വാഹന ഉടമകൾക്ക് അബുദാബി പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന സന്ദേശം ഉപയോഗിച്ച് അബുദാബി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിലൂടെയോ ഏതെങ്കിലും സർക്കാർ സേവന കേന്ദ്രങ്ങളിലൂടെയോ രജിസ്ട്രേഷൻ നടത്താം.ഒക്ടോബർ 15 മുൻപ് സൗജന്യമായി രജിസ്ട്രേഷൻ പൂർത്തികരിക്കാം.
ഇതിന് ശേഷം 100 ദിർഹം രജിസ്ട്രേഷൻ ചാർജ് നൽകേണ്ടി വരും.അടുത്ത ഘട്ടത്തിലായിരിക്കും കമ്പനി വാഹനങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കുക. നാല് സാലിക് ടോൾ ഗേറ്റുകളാണ് അബുദാബിയിൽ വരുന്നത് . ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവയാണിത്.തിരക്ക് കുറക്കുക, പൊതുഗതാഗം ശക്തമാക്കുക, ഇലക്ട്രിക് വാനഹങ്ങളുടെ ഉപയോഗം ശക്തമാക്കുക തുടങ്ങിയവയാണ് ടോളിലൂടെ ലക്ഷ്യമിടുന്നത്.