തിരുവനന്തപുരം:രോഗിയുടെ മരുന്ന് വിറ്റ് പൈസ തട്ടിയതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ അറസ്റ്റില്‍. രോഗിയുടെ ബന്ധുക്കള്‍ വാങ്ങി നല്കിയ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് പണം തട്ടിയെടുത്തത്.
ഷമീര്‍, വിപിന്‍, എന്നിവരാണ് പൊലീസിന്റെ പിടിലായത്. 10,000 രൂപയുടെ മരുന്നാണ് ഇവര്‍ മറിച്ച് വിറ്റത്. മെഡിക്കല്‍ കോളേജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്.