കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന നടന്ന പരിപാടിയില്‍ പബ്ലിക് സർവീസ് കമ്മിഷൻ അംഗം ജിനു സക്കറിയ ഉമ്മൻ ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സെക്രട്ടറി ടി കെ സൈജു സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു. സാം പൈനുംമൂട് ആശംസകളർപ്പിച്ചു സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണൻ മത്സരങ്ങളെക്കുറിച്ചുള്ള വിശദീകരണം നൽകി. പരിപാടിക്ക് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് നന്ദി അർപ്പിച്ചു.