ജൂലായ്, ആഗസ്ത് മാസങ്ങളിൽ ദുബായിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സേവനങ്ങളുടെ വിവരങ്ങളാണ് ദുബായ് ടാക്സി കോർപ്പറേഷൻ പുറത്തു വിട്ടത്.യാത്രക്കാരുടെ കാത്തിരിപ് സമയം കുറക്കാനും, അത് വഴി സംതൃപ്തിയുള്ള സേവനം ഉറപ്പാക്കാനും ദുബായ് ടാക്സികൾക്ക് സാധിച്ചു എന്ന് ദുബായ് ടാക്സി കോർപ്പറേഷൻ സീ ഈ ഓ ഡോ യൂസഫ് മുഹമ്മദ് അൽ അലി പറഞ്ഞു.സ്ത്രീ സൗഹൃദ ടാക്സികൾ, ലിമോകൾ, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള സൗകര്യങ്ങളോട് കൂടിയ വാഹനങ്ങൾ എന്നിവയുൾപ്പെടെ നാലായിരത്തോളം ടാക്സികളാണ് ദുബായ് വിമാനത്താവളം കേന്ദ്രീകരിച്ച് സേവനത്തിനുള്ളത്. എട്ടു ലക്ഷത്തിലേറെ യാത്രകളാണ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഈ ടാക്സികൾ നടത്തിയത്. ഇത് വഴി പത്തു ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു എന്നും ഡോ യൂസഫ് മുഹമ്മദ് അൽ അലി പറഞ്ഞു