വിക്രം ലാൻഡറുമായി പ്രതീക്ഷിച്ചത് പോലുള്ള ബന്ധം സ്ഥാപിക്കാൻ ഇതുവരെ സാധിച്ചില്ല എങ്കിലും ഇന്ത്യയുടെ ദൗത്യം പരാജയമല്ല എന്ന് യു എ ഇ സ്പേസ് ഏജൻസി ഡയറക്ടർ ജെനറൽ ഡോ മുഹമ്മദ് അൽ അഹ്ബാബി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ വൻ ബഹിരാകാശ ശക്തിയാണെന്ന് തെളിയിക്കുന്നതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം എന്നും അദ്ദേഹം പറഞ്ഞു. യു എ ഇ യുടെയും, യു എ ഇ സ്പേസ് ഏജൻസിയുടെയും പൂർണ പിന്തുണയും ഇന്ത്യക്കുണ്ടെന്നും ഡോ മുഹമ്മദ് അൽ അഹ്ബാബി അറിയിച്ചു