ഇൻഡ്യൻ സോഷ്യൽക്ലബ്ബ് മസ്കറ്റ് , മലയാള വിഭാഗം ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷനും കിംസ് ഒമാൻ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തി. റൂവി മലയാള വിഭാഗം ഹാളിൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു ക്യാമ്പ്.
മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോ കൺവീനർ ശ്രീകുമാർ, സാമൂഹ്യക്ഷേമവിഭാഗം സെക്രട്ടറി രഘുപ്രസാദ്, മറ്റു ഉപസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്ക് യോഗ്യരായവരിൽ നിന്നുമാത്രാമാണ് രക്തം സ്വീകരിക്കുന്നത്. ക്യാമ്പിൽ നൂറുകണക്കിനുപേർ പങ്കാളികളായി