UAE

കേരളീയ വിഭവങ്ങളൊരുക്കി അബുദാബി മലയാളി സമാജത്തിലെ ഓണച്ചന്ത.

ഓണത്തിരക്കിലേക്ക് അബുദാബിയും ഉണർന്നുതുടങ്ങി.നാട്ടിലെ ഓണച്ചന്തയിലെ വിഭവങ്ങളെല്ലാം തനിമയോടെ പ്രവാസ ലോകത്തു പുനഃസൃഷ്ടിച്ച്   മലയാളി സമാജത്തിൽ ഓണച്ചന്ത നടന്നു. കേരളത്തിൽ നിന്നുൾപ്പെടെ എത്തിച്ച സാധനങ്ങളാണ് ഇവിടെ ലഭ്യമായത്. പലവ്യഞ്ജനങ്ങളും ഓണം വിശേഷാൽ വിഭവങ്ങളും തുണിത്തരങ്ങളുമൊക്കെ ഓണച്ചന്തയിൽ ഒരുക്കിയിരുന്നു.തൂശനില മുതൽ സദ്യയ്ക്കുവേണ്ട പച്ചക്കറികളും പഴങ്ങളും വരെ കുറഞ്ഞ വിലയ്ക്ക്  സന്ദർശകർക്ക് വാങ്ങാമായിരുന്നു.

കസവുമുണ്ട്, സെറ്റുസാരി തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയായിരുന്നു.സമാജം കുടുംബശ്രീയിലെ വനിതകൾ  ഒരുക്കിയ നാടൻ വിഭവങ്ങൾ നിമിഷനേരം കൊണ്ടാണ്  വിറ്റുപോയത്. ചെണ്ടമേളവും ഉറിയടിയുംവടംവലിയും  പാട്ടും തീറ്റ മത്സരവുമൊക്കെയായി ഉത്സവപ്പറമ്പിന്റെ പ്രതീതിയായിരുന്നു ഓണച്ചന്തക്ക്.ഓണാഘോഷത്തോനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സമാജത്തിൽ അരങ്ങേറുന്നത്. അത്തം  മുതൽ  പൂക്കളമത്സരം നടന്നുവരുന്നുണ്ട്.ഈ മാസം  12ന് കലാപരിപാടികളും 20ന് സദ്യയും നടക്കും.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close