മസ്ക്കറ്റിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ കൃഷിക്കൂട്ടത്തിന്റെ രണ്ടാം വാർഷികാഘോഷം വ്യതസ്തമായ പരിപാടികളോടെ ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾ കൊണ്ടുവന്ന പച്ചക്കറികളുടെയും വിവിധ പുഷ്പങ്ങളുടെയും തൈകളും വിത്തുകളും വിതരണം ചെയ്തു.വിത്ത് വിതരണം അഡ്വക്കേറ്റ് പ്രദീപ് മണ്ണുത്തി ഉദ്ഘാടനം ചെയ്തു.കൃഷിക്കൂട്ടം സാരഥി സുരേഷ് ബാബു കൃഷിരീതികളെക്കുറിച്ച് വിശദീകരിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സോഹാർ, നിസ്വ എന്നിവടങ്ങളിൽ നിന്നടക്കമുള്ള നിരവധിപ്പേരാണ് പരിപാടിയുടെ ഭാഗമായത്. കൃഷിയോടുള്ള പ്രവാസി മലയാളികൾക്കുള്ള താൽപര്യം വ്യക്തമാക്കുന്നതായിരുന്നു കൃഷിക്കൂട്ടത്തിന്റെ രണ്ടാം വാർഷികാഘോഷം.