അബുദാബി മുസഫ -ഭാരതീയ വിദ്യാഭവൻ ഒൻപതാം സ്ഥാപകദിനം ആചരിച്ചു.സമീക്ഷ എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി എഡ്യൂക്കേഷൻ ആൻഡ് എക്സ്ട്രഡിഷൻ ഫെസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് നിർവ്വഹിച്ചു.
ചടങ്ങിൽ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ.രാമചന്ദ്രൻ മേനോനെ ആദരിച്ചു. വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ ഭവൻസ് ഡയറക്ടർ ദിവ്യ രാജേഷ്, ഷെയ്ഖ് സയ്യദ് ബിൻ സെയ്ഫ് മുഹമ്മദ് അൽ നഹ്യാൻ സി.ഇ.ഒ ഡോ .അബ്ദു റഹിമാൻ അൽ ഷിമേറി, സുധ രാമചന്ദ്രൻ, ഡോ. വിനീത സൂരജ്, പ്രിൻസിപ്പൽ ഗിരിജ ബൈജു, വൈസ് പ്രിൻസിപ്പൽ സുരേഷ് .വി. ഭവൻസ് അജ്മാൻ പ്രിൻസിപ്പൽ ഇന്ദു പണിക്കർ, അൽ ഐൻ പ്രിൻസിപ്പൽ ഭാവന ഗുപ്ത, പേൾ അൽ ഐൻ പ്രിൻസിപ്പൽ കെ.ടി .നന്ദകുമാർ, സ്കൂൾ അഡ്മിൻ മാനേജർ പ്രശാന്ത് ബാലചന്ദ്രൻ, എച്. ആർ മാനേജർ ദീപ കുറുപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു .
മിഡിൽ ഈസ്റ്റിൽ ഭവൻസ് നടത്തുന്ന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.