ദുബായിൽ നിന്നു തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളിലേക്ക് അധിക ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ.മാസം 30 വരെ യാത്ര ചെയ്യുന്നവർക്ക് ഇക്കോണമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടു പോകാം.കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഡൽഹി, മുംബൈ, ഇൻഡോർ, കൊൽക്കത്ത സർവീസുകൾക്കും ഷാർജ-കോഴിക്കോട് സർവീസിനും ഈ ആനുകൂല്യം ലഭിക്കും.