അസം: ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയ ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി രണ്ടാം ദിവസവും അമിത് ഷാ അസമില്‍. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഗവര്‍ണര്‍മാരുമായും അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും.
അതോടൊപ്പം അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും. ഇന്നലെ വടക്ക് കിഴക്കന്‍ വികസന കൗണ്‍സില്‍ യോഗത്തില്‍ അമിത്ഷാ സംസാരിച്ചിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം റദ്ദാക്കില്ലെന്ന് യോഗത്തിനിടെ അമിത് ഷാ പ്രഖ്യാപിച്ചു.