മുംബൈ: തൊണ്ണൂറ് തെരുവ് നായ്ക്കളെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായും കാലുകളും കൂട്ടിക്കെട്ടിയ നിലയിലാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ വനമേഖലയിലുള്ള ഗിര്‍ദ സവാല്‍ദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളെ കണ്ടെത്തിയത്.
നൂറിലധികം നായ്ക്കളെയാണ് വായും കാലും കൂട്ടിക്കെട്ടിയ നിലയില്‍ റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഡില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് നായ്ക്കള്‍ ചത്തുകിടക്കുന്നത് കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. നായ്ക്കളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.