മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചു. നാളെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷം അഞ്ചാം തവണയാണ് എസ്ബിഐ വായ്പാ നിരക്ക് വെട്ടിക്കുറക്കുന്നത്.
പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റ് കുറവാണ് നടപ്പിലാക്കിയത്. നിലവില്‍ എസ്ബിഐ ബാങ്കുകളുടെ വായ്പ നിരക്ക് 8.25 ശതമാനമാണ്. പുതിയ നിരക്ക് പ്രകാരം ഇത് 8.15 ശതമാനമായി കുറയും.
അതേസമയം, നിക്ഷേപ പലിശയിലും കുറവ് വരുത്താന്‍ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപകര്‍ക്കുള്ള പലിശ നിരക്കും ഇതിലുള്‍പ്പെടുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.
6.70 ശതമാനത്തില്‍ നിന്നും 6.50 ശതമാനമായി കുറയും. അറുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് എസ്ബിഐ നിക്ഷേപ പലിശ കുറക്കുന്നത്.