ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പ്രതിയായ സിഖ് വിരുദ്ധ കലാപക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങി കേന്ദ്രം. കേസിന്റെ പുനരന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന്റെ പങ്ക് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷന്‍ മഞ്ജിംദര്‍ സിംഗ് സിര്‍സ അറിയിച്ചു. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറക്കാണമെന്നും സിര്‍സ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കമല്‍ നാഥിനെതിരെ രണ്ട് സാക്ഷികള്‍ മൊഴി നല്കാന് മുന്നോട്ട് വന്നിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ അവര്‍ തയ്യാറാണ്. കമല്‍ നാഥ് പ്രതിയാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും സിര്‍സ വ്യക്തമാക്കി. സാക്ഷികളുടെ പക്കലുള്ള തെളിവുകള്‍ വളരെ നിര്‍ണ്ണായകമായതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സിര്‍സ പറഞ്ഞു.