UAE

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാലയമൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ. അൽ ഇബ്തിസാമാ സ്‌പെഷ്യൽ സ്‌കൂൾ തുറന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരംഭിച്ച അൽ ഇബ്തിസാമാ സ്‌പെഷ്യൽ സ്‌കൂളിന്റെ പ്രവർത്തനോത്ഘാടനം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ പ്രവാസി സമൂഹത്തിനിടയിലും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്‌കൂൾ തുടങ്ങാൻ ഷാർജ ഇന്ത്യൻ അസോസോയിയേഷൻ തീരുമാനിച്ചത്.

സെപ്റ്റംബർ 9 തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ബെന്നി ബെഹനാന് എം പി, ഡോ എം കെ മുനീർ എം എൽ എ, ഇന്ത്യൻ കോണ്സുലേറ്റിലെ ഹെഡ് ഓഫ് ചാൻസറി സഞ്ജീവ് കുമാർ,  ഷാർജ ഇന്ത്യൻ അസോസിയേഷൻ പേട്രൺ അഹമ്മദ് മുഹമ്മദ് ഹമദ് മിദ്‌ഫ, ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിട്ടി ചെയർമാൻ സേലം യൂസഫ് അൽ ഖാസീർ, മാനേജർ അഹമ്മദ് സുവൈദി, ഷാർജ ഇന്ത്യൻ അസോസിയേഷൻ  പ്രസിഡന്റ് ഇ പി ജോൺസൺ, സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ട്രഷറർ കെ ബാലകൃഷ്ണൻ, അറ്റ്ലസ് രാമചന്ദ്രൻ, കെ വി ഷംസുദീൻ,  റെഡ് ക്രെസെന്റ് പ്രതിനിധികളായ തക് റീറ, നാദിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് അൽ ഇബ്തിസാമാ സ്‌പെഷ്യൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. പുഞ്ചിരി എന്നർത്ഥം വരുന്ന അറബിക് വാക്കാണ് ഇബ്തിസാമാ. കണ്ണൂർ സ്വദേശിയായ ജയനാരായണനാണ് സ്‌കൂളിന്റെ പ്രിൻസിപ്പാൾ. 60 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം. സ്‌കൂളിൽ പ്രത്യേക ഫിസിയോതെറാപ്പി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് സ്‌കൂൾ സമയം. പ്രിൻസിപ്പാൾ അടക്കം ഇരുപതോളം ജീവനക്കാർ സ്‌കൂളിൽ ഉണ്ട്.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close