UAE
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

അഞ്ഞൂറോളം കുടുംബങ്ങളാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് പരിപാടി ഉദ്ഘാടനം ചെയ്തു .അബുദാബിയിലെ വിവിധ സാംസ്കാരിക സംഘടനാ ഭാരവാഹികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തിരുവാതിരകളി,ശിങ്കാരിമേളം,ഓണപ്പാട്ടുകൾ തുടങ്ങിയവ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അംഗങ്ങൾക്കു പുതുമായർന്ന കാഴ്ചകളായി.തനത് രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിരുന്നു.
ചാപ്റ്റർ ജനറൽ സെക്രട്ടറി ജോൺ ജോർജ് ,ചെയർമാൻ ആശിഷ് ബണ്ടാരി,,വൈസ് ചെയർമാൻ നീരജ് റിട്ടോളിയ,ട്രഷറർ കൃഷ്ണൻ തുടങ്ങിയവർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . വരും ദിവസങ്ങളിലും ഓണാഘോഷങ്ങൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അബുദാബിയിലെ പ്രവാസി സമൂഹം.
Loading...
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..