ജനീവ : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന് നിരത്തിയ പൊള്ളയായ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരുടെ താവളമായ പാകിസ്ഥാന്റെ ആരോപണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിംഗ് കൗണ്‍സിലില്‍ വ്യക്തമാക്കി.
ഒരു രാജ്യത്തെ പ്രതിനിധിസംഘം തന്റെ രാജ്യത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കൗണ്‍സില്‍ മുന്‍പാകെ ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ആഗോള തീവ്രവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണെന്ന് ലോകത്തിനറിയാം. ഭീകരര്‍ക്ക് സംരക്ഷണം നല്കിയ രാജ്യത്തെ പ്രതിനിധികളാണ് പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വിജയ് താക്കൂര്‍ സിംഗ് കൗണ്‍സില്‍ മുന്‍പാകെ വ്യക്തമാക്കി.
കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലിടപെടാന്‍ മറ്റൊരു രാജ്യത്തിന് അനുവാദമില്ല. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഇന്ത്യയ്ക്കും കഴിയില്ലെന്നും താക്കൂര്‍ സിംഗ് വ്യക്തമാക്കി. കശ്മീര്‍ ജനതയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.