World

അഫ്ഗാനില്‍ രണ്ടിടങ്ങളിലായി വ്യോമാക്രമണം; താലിബാന്‍ ഭീകര നേതാവുള്‍പ്പടെ 36 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകര നേതാവ് ഉള്‍പ്പെടെ 36 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാന്‍ ഭീകര നേതാവ് മുല്ല ഐദ്രിസും സംഘവുമാണ് കൊല്ലപ്പെട്ടത്. ഭാഗ്ലാന്‍, ഹെറാത്ത് എന്നിവിടങ്ങളിലായാണ് വ്യോമാക്രമണം നടന്നത്.

അഫ്ഗാന്‍ സൈന്യമാണ് വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചതായാണ് വിവരം. ഹെറാത്തില്‍ നടന്ന ആക്രമണത്തില്‍ ഭീകര നേതാവ് മുല്ല ഐദ്രിസ് ഉള്‍പ്പെടെ ആറ് ഭീകരരും , ഭാഗ്ലാന്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 30 ഭീകരരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധന ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്‍മാറിയത്.

18 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നടന്നുവരുന്ന താലിബാന്‍ യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാനും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്ന് ഭീഷണിയുമായി താലിബാന്‍ രംഗത്ത് വന്നിരുന്നു

777 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close