കേരളീയം ഖത്തര്‍, ഐ സി സി ഖത്തര്‍, ഗോള്‍ഡന്‍ ടാലന്റ്സ് സഹകരണത്തോടെ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ തിരെഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് ദാനവും ഐ സി സി അശോക ഹാളില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച മൂന്നു മണി മുതല്‍ നടത്തുന്നു. പ്രവേശനം സൗജന്യം ആയിരിക്കും .
ഹിറ്റുകളുടെ സംവിധായകന് ശ്രീ.കെ.മധു മുഖ്യ അതിഥി ആകുന്ന ചടങ്ങില്‍ സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ.അനില്‍ പ്ലാവോട്, ഗോള്‍ഡന്‍ ടാലന്റ്സ് ചെയര്മാന് DR.MNC Bose, ICC President Manikantan.AP പങ്കെടുക്കും. ഖത്തര്‍ കലാകാരന്മാര് ഒരുക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച 6PMനു സംവിധായകന് കെ.മധു നയിക്കുന്ന സംവിധാന കലയെ കുറിച്ചുള്ള ചര്‍ച്ച ഐ സി സി മുംബൈ ഹാളില്‍ നടക്കുന്നു. പ്രവേശനം സൗജന്യം ആയിരിക്കും എന്ന് കേരളീയം പ്രസിഡന്റ് ദുര്‍ഗ്ഗാദാസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70657331, 70200462 എന്ന നമ്പരില്‍ വിളിക്കാമെന്ന് ജനറല്‍സെക്രട്ടറി ജയകൃഷ്ണന് അറിയിച്ചു.