അഷൂറ ഉത്സവം; ഇറാഖില്‍ തിക്കിലും തിരക്കിലും പെട്ട് 31 പേര് മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

ബാഗ്ദാദ്: ഇറാഖില്‍ അഷൂറ ഉത്സവാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 31 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കര്‍ബലായിലെ ഷിയാ മുസ്ലിം പള്ളിയിലെ ആഘോഷത്തിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റു. പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആയിരത്തിലധികം പേരാണ് കര്ബലാപള്ളിയില് ഉത്സവാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. വിശ്വാസികള്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ നടപ്പാതയുടെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു. നടപ്പാത തകര്‍ന്നു വീണതോടെ ആളുകള്‍ പല ഭാഗത്തേക്കായി ചിതറിയോടിയതാണ് അപകടത്തിന് തീവ്രത വര്‍ധിക്കാനിടയായത്. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് കര്ബലാപള്ളി. എ ഡി 680-ല്‍ പ്രവാചകന് മുഹമ്മദിന്റെ കൊച്ചു മകനായ ഇമാം ഹുസൈനെ കര്ബലായ്ക്കടുത്ത് വച്ച് സൈന്യം കൊലപ്പെടുത്തിയ ദിവസത്തിന്റെ ഓര്‍മ്മയായാണ് അഷൂറ ദിനം ആചരിക്കുന്നത്. അഷൂറ, പാപങ്ങള്‍ കഴുകിക്കളയാനുള്ള ദിവസമായാണ് ഒരു വിഭാഗം ഷിയാ വിഭാഗം വിശ്വസിക്കുന്നത്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..