കാബുള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം സ്ഫോടനം. റോക്കാറ്റാക്രമണമാണ് ഉണ്ടായതെന്നാണ് സൈന്യം അറിയിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സ്ഫോടനത്തില്‍ ആളപയം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ലോകത്തെ ഞെട്ടിച്ച അമേരിക്കയിലെ ഭീകരാക്രമണ ദിനമായ 9/11ന്റെ 18-ാം വാര്‍ഷിക ദിനത്തിലാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് അഫ്ഗാന് വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് അഫ്ഗാന് തയാറായില്ല.
അഫ്ഗാന് സമാധാന ചര്‍ച്ചകളില്‍ നിന്ന് ട്രംപ് പിന്മാറിയതിനു പിന്നാലെയാണ് യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം നടന്നത്. 19 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചയ്ക്കിടെ താലിബാന് വീണ്ടും ആക്രമണം നടത്തിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സമാധാന ചര്‍ച്ചയില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയത്.
കഴിഞ്ഞാഴ്ച കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ യുഎസ് സൈനികനടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. അതേസമയം, താലിബാന് സമാധാന ചര്‍ച്ചയ്ക്ക് പ്രധാന്യം നല്കി ആക്രമണ സ്വഭാവത്തില്‍ നിന്നും പിന്മാറിയാല് സമാധാന ചര്‍ച്ച തുടരാന്‍ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ സൂചന നല്‍കിയിരുന്നു.