ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. സോറാപൂരില് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകര സംഘടനാ നേതാവ് ആസിഫിനെ സൈന്യം വധിച്ചത്. കാറില്‍ സഞ്ചരിക്കുന്ന ഇയാളെ സൈന്യം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് സൈന്യവും ആസിഫും തമ്മില്‍ ഏറ്റുമുട്ടിയത്.
സോപോറില്‍ തൊഴിലാളിയെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് ആസിഫ്. കഴിഞ്ഞ ദിവസം പഴം വില്‍പ്പനക്കാരന്റെ കുടുംബത്തെ വെടിവെച്ച് പരിക്കേല്‍പ്പിച്ചതും ഇയാളാണ്.
കശ്മീരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും, പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് പ്രിന്റിംഗ് മെഷീനും, കമ്പ്യൂട്ടറും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു