Kerala

പിഎസ്‌സി പരീക്ഷ മലയാളത്തിലും വേണമെന്ന ആവശ്യം;സമരത്തിന് ഐക്യദാര്‍ഢ്യവുമായി അടൂരും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ മാതൃഭാഷയ്ക്കായി പിഎസ്‌സി ആസ്ഥാനത്തു നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും.

പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യം അംഗീകരിക്കാത്ത പിഎസ്‌സിയെ പിരിച്ചു വിടണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു. യുക്തിരഹിതമായ വാദങ്ങള്‍ നിരത്തി മലയാളത്തെ തഴയുന്ന നിലാപാടാണ് പിഎസ്‌സി കൈക്കൊള്ളുന്നത്. മലയാളം സുരക്ഷിതമല്ലെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

മാതൃഭാഷയെ കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കേരളം മറക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അവരുടെ മാതൃഭാഷ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് അത് സാധിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഔദ്യോഗിക ഭാഷ നിയമം പാസാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിഎസ്‌സി പിടിവാശി കാണിക്കുകയാണെന്നും പെറ്റമ്മയെ അറിഞ്ഞുകൂടാത്ത പിഎസ്‌സിയെ നമ്മുക്ക് വേണ്ടെന്നും കവയത്രി സുഗതകുമാരി പറഞ്ഞു.

പിഎസ്‌സി പരീക്ഷകളില്‍ മലയാളവും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 14 ദിവസമായി തുടരുന്ന സമരത്തില്‍ ഇന്ന് പതിനേഴ് ഇടങ്ങളിലായാണ് പ്രമുഖര്‍ സമരത്തിനിരിക്കുന്നത്. പിഎസ്‌സി ആസ്ഥാനത്തു നടക്കുന്ന സമരത്തിന് ഐക്യമലയാളം പ്രസ്ഥാനമാണ് നേതൃത്വം നല്‍കുന്നത്.

340 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close