Kerala

പ്രളയ ദു:ഖം മറന്ന് കവളപ്പാറയില്‍ ഓണാഘോഷം;സദ്യയും ഓണസമ്മാനവുമായി തിരുവോണം

മലപ്പുറം: പ്രളയം തകര്‍ത്ത കവളപ്പാറയില്‍ സന്തോഷം തിരിച്ചു പിടിച്ച് തിരുവോണ ആഘോഷം. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പോത്ത്കല്ല് ഫ്രണ്ട്‌സ് ക്ലബാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തില്‍ ക്ലബ് പ്രവര്‍ത്തകര്‍ ഓണസദ്യയും കുട്ടികള്‍ക്ക് സമ്മാനങ്ങളും ഒരുക്കി.

ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത കവളപ്പാറയിലെ ജനങ്ങളെ ആഘോഷത്തില്‍ ഒന്നിച്ച് ചേര്‍ത്താണ് ഫ്രണ്ട്‌സ് ക്ലബ് പരിപാടി സംഘടിപ്പിച്ചത്. ഓണക്കളികളും മത്സരങ്ങളും ആവേശമായപ്പോള്‍ സങ്കടം മറന്ന് മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം സജീവമായി.

ഉരുള്‍പ്പൊട്ടലില്‍ വീടില്ലാതായ അറുപത് കുടുംബങ്ങളാണ് ഇനിയും കവളപ്പാറയിലെ ക്യാമ്പിലുള്ളത്. എല്ലാം നഷ്ടപ്പെട്ട വേദനയില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഈ ഓണാഘോഷം ഒരു തിരിച്ചുവരവിന്റെ തുടക്കമാണെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

206 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close