കോയമ്പത്തൂര്‍: മൂന്നാം വിവാഹത്തിന് ഒരുങ്ങിയ യുവാവിന് മുന്‍ ഭാര്യമാരുടെ മര്‍ദ്ദനം. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെയാണ് മുന്‍ ഭാര്യമാര്‍ മര്‍ദ്ദിച്ചത്. 2016 ലാണ് ഇയാള്‍ ആദ്യം വിവാഹിതനായത്. എന്നാല്‍ വിവാഹ ശേഷം ഭാര്യയെ ഇയാള്‍ ഉപദ്രവിക്കാനും അസഭ്യം പറയാനും തുടങ്ങി. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയി.
2019 ല്‍ ഇയാള്‍ വീണ്ടും വിവാഹിതനായി. രണ്ടാം ഭാര്യയെയും ഇയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരും ഭര്‍ത്താവിനെ ഉപേക്ഷിച്ചു. എന്നാല്‍ ഇയാള്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ മുന്‍ ഭാര്യമാര്‍ ഇയാളുടെ ഓഫീസിലെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവാവിനെതിരെ ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. മുന്‍ ഭാര്യമാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സുലുര്‍ പൊലീസ് അറിയിച്ചു.