അജ്മാന്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക് കേസ് നല്കിയ നാസിലിനെതിരെ നിയമനടപടി. നാസില്‍ അബ്ദുള്ളക്കെതിരെ ക്രിമിനല്‍ കേസ് നല്കാന് ഒരുങ്ങുകയാണ് തുഷാര്‍.ഗൂഡാലോചനയും കൃത്രിമ രേഖ ചമയ്ക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് തുഷാര്‍ പരാതി നല്കാന് തീരുമാനിച്ചിരിക്കുന്നത്. നാസില്‍ നല്കിയ ചെക്ക് കേസില്‍ അജ്മാന് പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിശ്വാസ യോഗ്യമായ തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതി തള്ളിയിരുന്നു.
ഏകദേശം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാര്‍ പരാതിയില്‍ ആരോപിക്കുന്നത്. നാസിലിന് ചെക്ക് കൈമാറിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി തുഷാര്‍ വ്യക്തമാക്കി. എന്നാല്‍ പരാതി കൊടുക്കുന്നതിനാല്‍ തല്ക്കാലം പേര് വെളിപ്പെടുത്തിന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസില്‍ ഗൂഢാലോചന നടന്നട്ടുണ്ടെന്നും കൃത്രിമ രേഖ ഉണ്ടാക്കിയ കേസാണിതെന്നും തുഷാര്‍ പറഞ്ഞു. തന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കല്‍ നിന്നും ചെക്ക് വാങ്ങിയിട്ടാണ് തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതെന്നും തുഷാര്‍ ആരോപിച്ചു.