ന്യൂഡല്‍ഹി: മുന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നൃപേന്ദ്ര മിശ്ര മിശ്രയ്ക്ക് പകരമാണ് പി കെ സിന്‍ഹയെ നിയമിച്ചത്. ഓഗസ്റ്റ് 30 നാണ് നൃപേന്ദ്ര മിശ്ര രാജി വച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടാഴ്ച്ച കൂടി അദ്ദേഹം സര്‍വ്വീസില്‍ തുടരുകയായിരുന്നു.
2014 ല്‍ മോദി പ്രധാനമന്ത്രി പദത്തില്‍ എത്തിയ സമയം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗമായിരുന്നു മിശ്ര. ഭരണത്തില്‍ മികച്ച ഗ്രാഹ്യം ഉള്ള വ്യക്തിയായിരുന്നു പികെ മിശ്രയെന്നും 2014 ല്‍ രാജ്യ തലസ്ഥാനത്ത് എത്തിയപ്പോള്‍ പല കാര്യങ്ങളും അദ്ദേഹം തനിക്ക് പഠിപ്പിച്ച് തന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. അദ്ദേഹം പകര്‍ന്നു തന്ന അറിവുകള്‍ ഇന്നും തനിക്ക് വിലപ്പെട്ടവയാണെന്നും മോദി പറഞ്ഞു. മിശ്ര ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയെയും നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.