തിരുവോണദിനത്തിൽ ഒന്നര വർഷത്തിലേറെയായി ശമ്പളം മുടങ്ങിയ തൊഴിലാളികൾക്ക് ഓണഘോഷം ഒരുക്കി യു.എ.ഇയിലെ ഇന്ത്യൻ എംബസ്സി. ഇന്ത്യൻ പ്യൂപ്പിൾസ് ഫോറവുമായി സഹകരിച്ചാണ് എംബസ്സി പരിപാടി സംഘടിപ്പിച്ചത്. അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ നൂറ് മലയാളികളടക്കമുള്ള ഇരുന്നൂറോളം തൊഴിലാളികൾ ഓണഘോഷത്തിൽ പങ്കെടുത്തു.വളരെ നാളുകളായി ആഘോഷങ്ങളില്ലാതിരുന്ന തൊഴിലാളികൾക്ക് അപ്രതീക്ഷിത സമ്മാനമായി എംബസ്സി ഒരുക്കിയ ഓണാഘോഷം.
ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കമ്മ്യൂണിറ്റി ഫസ്റ്റ് സെക്രട്ടറി പൂജ വെര്ണേക്കര് അടക്കമുള്ള ഉദ്യോഗസ്ഥരും ഐ.പി.എഫ് ഭാരവാഹികളും പരിപാടിയുടെ ഭാഗമായി.കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പും എംബസ്സി ഉദ്യോഗസ്ഥർ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്.