ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആക്ടിങ് സ്റ്റേറ്റ് ഗവര്‍ണ്ണര്‍ ജൂലിയ പയറ്റിനെ കണ്ടാണ് പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ട്രൂഡോ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 21-നാണ് കാനഡയില്‍ പൊതു തെരഞ്ഞെടുപ്പ്.
പാര്‍ലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ലിംഗ സമത്വത്തിന്റേയും പരിസ്ഥിതിയുടേയും പ്രാധാന്യം പറഞ്ഞാണ് കഴിഞ്ഞ തവണ ട്രൂഡോ അധികാരത്തിലേറിയത്. എന്നാല്‍ ഇക്കുറി ട്രൂഡോയ്ക്ക് കാര്യങ്ങള്‍ അത്ര നിസാരമാകില്ലയെന്നാണ് പൊതുവെ വിലയിരുത്തല്‍
ഇത്തവണ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി കടുത്ത വെല്ലുവിളിയാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടി വരിക. 338 അംഗ പാര്‍ലമെന്റില്‍ നിലവില്‍ പാര്‍ട്ടിക്ക് 177 സീറ്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 95 സീറ്റുകളുമാണുള്ളത്. 170 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമെ ഭരണം തുടരാന്‍ സാധിക്കു.
നേരത്തെ, ട്രൂഡോയ്ക്കും സര്‍ക്കാരിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. എങ്കിലും ട്രൂഡോ വലിയ ആത്മവിശ്വാസത്തിലാണ്.
നാനോ റിസര്‍ച്ച് പുറത്തിറക്കിയ എക്സിറ്റ് പോള്‍ ഫലത്തില്‍ ലിബറല്‍ പാര്‍ട്ടിക്ക് 34.6 ശതമാനവും, കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 30.7 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ജനസഭയില്‍ കേവലം ഭൂരിപക്ഷത്തിന് ഇത്രയും വോട്ടുകള്‍ പര്യാപ്തമല്ലെന്നാണ് ഇരു പക്ഷത്തിന്റേയും കണക്കുകൂട്ടല്‍.