കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമരം ശക്തമായ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങി ഫ്ളാറ്റ് ഉടമകള്‍. കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ഉടമകള്‍ ചൂണ്ടി കാണിച്ചു.സാമാന്യ നീതിക്കെതിരായ നഗരസഭയുടെ നടപടിയെ ചോദ്യം ചെയ്താണ് റിട്ട് സമര്‍പ്പിക്കുന്നത്.
അഞ്ച് ദിവസത്തിനകം ഫ്ളാറ്റുകള്‍ ഒഴിയാനാണ് നഗരസഭ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒഴിയാന്‍ സാധിക്കില്ലെന്നു മാത്രമല്ല, പുനരധിവാസ നടപടികളെ സംബന്ധിച്ചൊന്നും തന്നെ വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുമില്ലെന്ന് ഉടമകള്‍ പറയുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് തന്നെ നിഷേധ സ്വരം ഉയര്‍ത്തുകയാണെന്ന് ഉടമകള്‍ ആരോപിച്ചു.
ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാകും ഫ്ളാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കുടിയൊഴിപ്പിക്കലിന്റെ ആദ്യപടിയായി നല്കിയ നോട്ടീസിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറിട്ടുണ്ട്.അതേസമയം, ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള നോട്ടീസ് തിങ്കാളാഴ്ച കൈപറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നോട്ടീസ് കൈപറ്റാന്‍ ഭൂരിഭാഗം ആളുകളും വിസമ്മതിച്ചിരുന്നു.