വാഷിംഗ്ടണ്‍: അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അതിര്‍ത്തിപ്രശ്നം വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുന്നതായി സൂചന. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് ഒബ്രഡോറും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണം പ്രശ്ന പരിഹാരത്തിന് വിവിധ സാധ്യതകള്‍ തുറന്നതായാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.
‘ഞാനും ഒബ്രഡോറും തമ്മില്‍ വളരെ മികച്ച നിലവാരത്തിലുള്ള സംഭാഷണമാണ് നടന്നത്.ദക്ഷിണ മേഖലയിലെ അതിര്‍ത്തി സുരക്ഷയെ സംബന്ധിച്ചും ഇരു രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചുമുള്ള വിവിധ വിഷയങ്ങള്‍ സംസാരിച്ചു ‘ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ജൂണ്‍ 7ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയനുസരിച്ച് മധ്യഅമേരിക്കന്‍ രാജ്യങ്ങളിലെ വിദേശയാത്രാ നിയമങ്ങളില്‍ ഇളവുവരുത്താനും അതുമായി ബന്ധപ്പെട്ട താരീഫുകള്‍ റദ്ദുചെയ്യാനും തീരുമാനിച്ചിരുന്നു.അതേ ചര്‍ച്ചയുടെ തുടര്‍ച്ചയായി ദക്ഷിണ മേഖലയിലെ അമേരിക്കന്‍-മെക്സിക്കോ അതിര്‍ത്തിയുടെ സുരക്ഷാചുമതല മെക്സിക്കോ സുരക്ഷാവിഭാഗം ഏറ്റെടുക്കാനും വാഷിംഗ്ടണുമായി നിരന്തരം രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറാനും ധാരണയായിരുന്നു.
അതിര്‍ത്തിയിലെ അനധികൃത മനുഷ്യക്കടത്തും മയക്കുമരുന്ന് വില്‍പ്പനയും നിയന്ത്രിക്കാനുള്ള കടുത്ത നടപടികളുമായാണ് മെക്സിക്കോ ഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിനിടെ മെകിസിക്കോക്ക് മേല്‍ 5 ശതമാനം നികുതി കൂട്ടിയിരുന്നു.കൂടാതെ ഓരോ മാസവും 5 ശതമാനം വീതം കൂട്ടി ഒക്ടോബറില്‍ 25ശതമാനം ആക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.ഈ നികുതി തീരുമാനമാണ് റദ്ദാക്കിയിരിക്കുന്നത്.