കൊല്ലം: കൊല്ലത്തെ പി എസ് സി പരീക്ഷ തട്ടിപ്പ് കേസിന്റെ വിചാരണ അടുത്ത മാസം മുതല്‍ തുടങ്ങാന്‍ തീരുമാനം. കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സപെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. സര്‍ക്കാര്‍ അഭിഭാഷകനെ നിയമിക്കാത്തതാണ് വിചാരണ വൈകിയതെന്ന ആരോപണം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്.
2010ലാണ് ക്ലാസ് ഫോര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി സംബന്ധിച്ചുള്ള തട്ടിപ്പ് പുറത്തുവരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ത്തി മൊബൈല്‍ വഴി ഉത്തരം നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സമാന തട്ടിപ്പ് മുമ്പ് നടന്ന എസ്ഐ, കോണ്‍സ്റ്റബിള്‍ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ പത്തിലേറെ പരീക്ഷകളിലും നടന്നിട്ടുള്ളതായും കണ്ടെത്തിയിരുന്നു.
തട്ടിപ്പ് പുറത്തുവന്നതോടെ എസ്ഐ ഷോര്‍ട്ട് ലിസ്റ്റില്‍ ഉല്‍പ്പെട്ട അഞ്ചു പേരെ പുറത്താക്കിയിരുന്നു.ശേഷം പരീക്ഷയും റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്ച്ചയുമായ ബന്ധപ്പെട്ട് പിഎസ്സിക്ക് ലഭിച്ച ഊമ കത്താണ് കേസ് അന്വേഷണത്തിന് നിര്‍ണ്ണായകമായത്.മുഖ്യ പ്രതിയായ മയ്യനാട് സ്വദേശി രണ്ടു വര്‍ഷം മുമ്പ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു.
കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് വിചാരണ നടക്കുക. കൊല്ലം,ഈസ്റ്റ്, ഇരവുപുരം സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ 10 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.